ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന 71-ാമത് പുരസ്‌കാര ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജേതാക്കൾ പുരസ്‌കാരം ഏറ്റുവാങ്ങി.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ അംഗീകാരമായ ദാദാ സഹേബ് ഫാൽക്കേ പുരസ്‌കാരം മലയാളത്തിൻ്റെ നടനവിസ്മയമായ മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
'പൂക്കാല'ത്തിലൂടെ നടൻ വിജയരാഘനും 'ഉള്ളൊഴുക്കി'ലൂടെ നടി ഉർവശിയും മികച്ച സഹനടനും, നടിയ്ക്കുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിച്ചു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത 'ഉള്ളൊഴുക്ക്' ആണ് മികച്ച മലയാളചിത്രം. 'പൂക്കാല'ത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററായി. '2018' എന്ന ചിത്രത്തിലൂടെ മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം ഷാരൂഖ് ഖാൻ ഏറ്റുവാങ്ങി. 'ട്വൽത്ത് ഫെയിൽ' ചിത്രത്തിലൂടെ വിക്രാന്ത് മാസി ഷാരൂഖിനൊപ്പം അവാർഡ് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം റാണി മുഖർജി ഏറ്റുവാങ്ങി. 'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
'വശ്' എന്ന ചിത്രത്തിലൂടെ ജാനകി ബോധിവാല ഉർവശിക്കൊപ്പം മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കിട്ടിരുന്നു. 'പാർക്കിങ്' എന്ന് തമിഴ് സിനിമയിലൂടെ എം.എസ് ഭാസ്ക്കർ സഹനടനുള്ള പുരസ്‌കാരം വിജയരാഘവനൊപ്പം പങ്കിട്ടു.
'ദി കേരള സ്റ്റോറി' ഒരുക്കിയ സുദീപ്തോ സെന്നിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ഈ സിനിമയിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം പ്രശാന്തൻ മൊഹാപാത്രയ്ക്ക് ലഭിച്ചു.
എം.ഐ.ബി സെക്രട്ടറി സഞ്ജയ് ജാജു ചടങ്ങിൽ സ്വാഗതം പറഞ്ഞു.
