ഒറ്റപ്പാലം വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ കായിക മേള തുടങ്ങി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.സുരേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യുട്ടീവ് അംഗം എം.രാജി അദ്ധ്യക്ഷത വഹിച്ചു.
ഒറ്റപ്പാലം ബി.ആർ.സിയിലെ കായിക അദ്ധ്യാപകനായ എം.രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ എം.ശശികുമാർ സ്വാഗതവും സ്കൂൾ ലീഡർ കെ.ജിഷ്ണ നന്ദിയും പറഞ്ഞു.
ബി.ധരേഷ്, എം.പി സുരേന്ദ്രൻ, എം.വിദ്യ, റിനു എം റോയ്, എം.ഗിരീഷ്, എസ്.അഖില എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ മാർച്ച് പാസ്റ്റും നടത്തി.
Tags
Sports
