പുരസ്കാര ജേതാവിനെ അനുമോദിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച സാഹിത്യകാരി സുധ തെക്കേമഠത്തിനെ അനുമോദിച്ചു. 

നടുവട്ടം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ സുധയെ വിദ്യാരംഗം കലാ സാഹിത്യവേദി പട്ടാമ്പി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവട്ടം ജനത സ്കൂളിലാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.

ആദര ചടങ്ങിൽ വിദ്യാരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ തടം പരമേശ്വരൻ, ജില്ലാ പ്രതിനിധി കെ.സബിത, സ്കൂൾ ഹെഡ്മിസ്ട്രസ്  സി.വി രാധിക, വിദ്യാരംഗം ഉപജില്ലാ ഭാരവാഹികളായ  മണികണ്ഠൻ, ശ്രീജ, ഷീജ, സുരേഷ് ബാബു, അമ്പിളി, പി.ടി.എ പ്രസിഡണ്ട്‌ വി.ടി കരീം അലി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം