പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വാഹന പ്രചാരണ ജാഥ നാളെ പട്ടാമ്പിയിൽ.
ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന് യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ 11 മണിക്ക് മേലെ പട്ടാമ്പിയിൽ എത്തിച്ചേരുന്ന ജാഥയെ മോട്ടോർ വാഹനങ്ങളുടെ അകമ്പടിയോടുകൂടി മേലെ പട്ടാമ്പിയിലെ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും. അതിനുശേഷം 11.30ന് ശങ്കരമംഗലം സെന്ററിൽ വരവേൽപ്പ് നല്‍കും.
പട്ടാമ്പി സി.എച്ച് സൗധത്തിൽ ചേർന്ന സംയുക്ത യോഗത്തിൽ കെ.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.എ റസാഖ് ഉദ്ഘാടനം ചെയ്തു. ഉമ്മർ പാലത്തിങ്ങൽ, എം.കെ മുഷ്താക്ക്, അനസ് കൊടലൂർ, ശാഹുൽഹമീദ്, ഇ.ടി റഷീദ്, വി.കെ സൈനുദ്ദീൻ, സൈദലവി വടക്കെതിൽ, മുനീർ പാലത്തിങ്ങൽ, ഷഫീഖ് പരുവക്കടവ്, മൻസൂർ പാലത്തിങ്ങൽ, റിയാസ് നമ്പ്രം തുടങ്ങിയവർ സംസാരിച്ചു.
Tags
രാഷ്ട്രീയം
