വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പട്ടാമ്പി ഉപജില്ലയിൽ സ്പിക് മാക്കെ ടീമിന് ശാസ്ത്രീയ നൃത്തം അവതരിപ്പിക്കാൻ വേദി ഒരുക്കുന്നത്.
കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗവ.യു.പി സ്കൂളിൽ ആദ്യ പരിപാടി നടന്നു. പ്രമുഖ കഥക് നർത്തകി സംഗീത ചാറ്റർജി നൃത്തം അവതരിപ്പിച്ചു.
പട്ടാമ്പി എ.ഇ.ഒ കെ.ടി സുമതി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കോ-ഓഡിനേറ്റർ തടം പരമേശ്വരൻ സ്പിക് മാക്കെ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. ഷാജഹാൻ സ്വാഗതവും, എം. സെയ്തലവി നന്ദിയും പറഞ്ഞു.
കഥക്, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയാണ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്.
പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുച്ചുപ്പുടി നൃത്തം അരങ്ങേറി. പ്രശസ്ത കുച്ചുപ്പുടി നർത്തകി രശ്മി ചൊവ്വല്ലൂർ ആണ് നൃത്ത പരിശീലനം നൽകിയത്.
ആന്ധ്രാ പ്രദേശിന്റെ തനതു നൃത്തമായ കുച്ചിപ്പുടി കുട്ടികൾക്ക് കൗതുകമായി. പരിശീലനത്തിന് പുറമെ കുച്ചിപ്പുടിയുടെ ആവിർഭാവവും ചരിത്രവും കുട്ടികളെ പരിചയപ്പെടുത്തി.
വിദ്യാരംഗം സ്കൂൾ കോ-ഓഡിനേറ്റർ ശ്രീജ ടീച്ചർ പി.ടി.എ പ്രസിഡൻ്റ് മുനീർ പാലത്തിങ്കൽ, പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ മാനേജ്മെൻ്റ് പ്രതിനിധി സിദ്ദിഖ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
