തൊഴിൽ കേന്ദ്രം തുറന്നു

തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ തൊഴിൽ കേന്ദ്രം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ലാ പഞ്ചായത്ത് 2024- 25 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് തൊഴിൽ കേന്ദ്രം തുറന്നത്.  നൂൽനൂൽപ്പ്, ബുക്ക് ബൈൻ്റിങ്ങ്, ഹാൻ്റ് വാഷ്, സോപ്പ് എന്നിവയിലാണ് ബഡ്സ് സ്കൂളിലെ പഠിതാക്കൾക്ക് ഇവിടെ പരിശീലനം നൽകുന്നത്.

തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.പി ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ.കൃഷ്ണകുമാർ, പഞ്ചായത്ത് അംഗങ്ങളായ പത്തിൽ അലി, പി.വി  മുഹമ്മദാലി, ഫാത്തിമ സീനത്ത്, CDS ചെയർപേഴ്സൺ സുജിത, പി.ടി.എ പ്രസിഡൻ്റ് ഗഫുർ, പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി ഇ.ഗോപി എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്തംഗം അനുവിനോദ് സ്വാഗതവും ഇന്ദു നന്ദിയും രേഖപ്പെടുത്തി. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ തൃത്താല യൂണിറ്റ് കമ്മിറ്റി സ്കൂളിൽ പുസ്തകം സുക്ഷിക്കാൻ ഒരു അലമാര കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം