എൻ.സി.സി റിനോക്സ് കുടുംബ സംഗമം നടത്തി.

പട്ടാമ്പി : 28 കേരള ഒറ്റപ്പാലം എൻ.സി.സി ബറ്റാലിയനു കീഴിലെ റിട്ടയേർഡ് എൻ.സി.സി ഓഫീസേഴ്സ് ആൻ്റ് സിവിൽ സ്റ്റാഫ് അസോസിയേഷൻ (റിനോക്സ്) കുടുംബ സംഗമം നടത്തി.

ഷൊർണൂർ കെ.എസ്.എസ്.പി.യു. ഭവനിൽ നടന്ന ചടങ്ങിൽ റിട്ടയർഡ് കേണൽ കെ. അശോക് കുമാർ  മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എൻ. ഭവദാസനുണ്ണി മാസ്റ്റർ അധ്യക്ഷനായി. 

വൈസ് പ്രസിഡൻ്റ് എ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി.ബാലകൃഷ്ണൻ മാസ്റ്റർ, ജോ.സെക്രട്ടറി രഘുരാജ് മാസ്റ്റർ, ട്രഷറർ ഗോവിന്ദദാസൻ മാസ്റ്റർ, വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ ഡോ.  ബാബു ഇബ്രാഹിം, ഡോ.അബ്ദു പതിയിൽ, ലീല, മുഹമ്മദ് കോയ, രാജേന്ദ്രകുമാർ, റഫീഖ്,   തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം