ഷൊർണൂരിൽ കഞ്ചാവ് പിടികൂടി

ഷൊർണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 5.8 കിലോഗ്രാം ഉണക്കക്കഞ്ചാവ് കണ്ടെത്തി. ഉടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഓഫീസ്, പട്ടാമ്പി എക്സൈസ് റേഞ്ച് ഓഫീസ്, ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതിയെ കണ്ടെത്താൻ  അന്വേഷണം നടത്തിവരുന്നതായി അധികൃതർ അറിയിച്ചു.

എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ എ.കെ സുമേഷ്, കെ.എക്സ് ബാസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർ ഹരീഷ്, പട്ടാമ്പി എക്സൈസ് റേഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ പി.കെ.സൽമാൻ റസാലി,  കെ.മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സിഞ്ചു പ്രസാദ്, നന്ദു നിതിൻ,  ഷൊർണൂർ ആർ.പി.എഫിലെ സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ, പോലീസ് കോൺസ്റ്റബിൾ ഒ.പി ബാബു എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം