പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ ഒക്ടോബർ 5ന് കൊടുമുണ്ടയിൽ പരിപാടി അവതരിപ്പിക്കും. കൊടുമുണ്ട കുഞ്ഞൻ നായർ സ്മാരക വായനശാലയും ഉദ്ബുദ്ധകേരളം വിജ്ഞാന കേന്ദ്രവുമാണ് പരിപാടിയുടെ സംഘാടകർ.
ഇതിൻ്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം നടന്നു. കേരള കലാമണ്ഡലം ഡീൻ കെ.ബി രാജാനന്ദ് ഉദ്ഘാടനം ചെയ്തു. മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം എ.എൻ നീരജ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് ഡോ. സി.പി ചിത്രഭാനു, കെ.രവീന്ദ്രൻ, ടി.പി രാമൻകുട്ടി, കെ. മുഹമ്മദുകുട്ടി, സി.എം. നീലകണ്ഠൻ, കെ.എം വാസുദേവൻ, കെ.എം ജിതേഷ്, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags
സംഗീതം
