കൂറ്റനാട് കലവറയിൽ ഓണാഘോഷം

വർണ്ണങ്ങളുടെയും കാർഷിക വിളവെടുപ്പിൻ്റെയും ഉത്സവമായ ഓണാഘോഷം കൂറ്റനാട് കലവറയിൽ നടന്നു. രാവിലെ പൂക്കളമൊരുക്കിയും ഓണ സദ്യ തയ്യാറാക്കിയും നൂറിലേറെ പേർ ഒത്തുചേർന്ന് ഓണമാഘോഷിച്ചു. 

ഉച്ചയ്ക്ക് ഓണ സദ്യയുണ്ടതിനു ശേഷം വിവിധ കളികൾ സംഘടിപ്പിച്ചു. സംഘക്കളികളായ ഗ്രൂപ്പ് ഡാൻസ്, ഓണപ്പുടവ ധരിക്കൽ, കസേരക്കളി, സ്പൂൺ റൈസ്, ബിസ്കറ്റ് തീറ്റ, കുപ്പിയിൽ വെള്ളം നിറക്കൽ, ഉറിയടി തുടങ്ങിയ കളികളാണ് നടന്നത്.

വൈകിട്ട് നടന്ന കലാപരിപാടികൾ പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സംഗീതക്കച്ചേരിയിൽ ആലംകോട് ഹരി മാസ്റ്റർ സന്തുർ, സാന്ദീപനും രവി വേണുഗോപാലും ചേർന്ന് തബല എന്നിവ അവതരിപ്പിച്ചു.   

അഷ്ടാംഗം സ്റ്റാഫിൻ്റെ തിരുവാതിരക്കളിയും കലവറ ചിൽഡ്രൻസ് തിയ്യറ്റർ ഗ്രൂപ്പിൻ്റെ 'ചിത്രകഥയിലെ ചിരഞ്ജീവികൾ' എന്ന നാടകവും അരങ്ങേറി. രാത്രി ഭക്ഷണവും ഉണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം