അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുവായൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് ഇന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കോഴിക്കോട് നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ചാവക്കാട് സ്വദേശിയെ വളണ്ടിയർമാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് വർഷം മുമ്പ് വീടുവിട്ടിറങ്ങിയതാണ് ഇയാളെന്നാണ് വിവരം.
ഇതോടെ, രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം പത്തായി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നു പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറു പേരുമാണ് ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
ഒന്നര മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കിടെ ഏഴു പേർ മരിക്കുകയും രണ്ടു കുട്ടികൾ അടക്കം മൂന്നു പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചേളാരി സ്വദേശിയായ ബാലികയാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
.
