അന്യായങ്ങൾക്കെതിരെ പോരാട്ടം തുടരണമെന്ന് മുസ്ലീം ലീഗ്

ജനാധിപത്യ ഇന്ത്യ ആഗ്രഹിക്കുന്ന ദൗത്യങ്ങളാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ കരീം പ്രസ്ഥാവിച്ചു.

മുസ്ലിംലീഗിന്റെ ഇടപെടലുകൾ ജനം അംഗീകരിക്കുന്നുണ്ടെന്നും വർത്തമാനകാല ഇന്ത്യയിൽ പോരാട്ടങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും ബി.ജെ.പി ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും സി.എ.എം.എ കരീം പറഞ്ഞു. വഖഫ് വിഷയത്തിൽ ഉണ്ടായ കോടതി വിധി സമ്പാദിക്കുന്നതിൽ നേതൃത്വം വഹിച്ചത് മുസ്ലിം ലീഗ് ആണെന്നും അന്യായങ്ങൾക്കെതിരായ പോരാട്ടങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സന്ദേശ ജാഥയുടെ സമാപനയോഗം മുളയങ്കാവ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കരീം. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സി. അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.  ജാഥാ നായകൻ മരക്കാർ മാരായമംഗലം, ഉപ നായകൻ അഡ്വ.ടി.എ സിദ്ദീഖ്, ഡയറക്ടർ പി.ഇ.എ സലാം മാസ്റ്റർ, കോ-ഓഡിനേറ്റർ കെ.കെ.എ അസീസ്, അഡ്വ. മുഹമ്മദാലി മാറ്റാംതടം, വി.എം മുഹമ്മദാലി, എം.എസ് നാസർ, സി.എ സാജിത്, ഇഖ്ബാൽ പുതുനഗരം, സി.ടി ബാലഗോപാൽ, എം. സൈതലവി മാസ്റ്റർ, സി.ടി സെയ്ത് ഇബ്രാഹിം, ടി.പി ഹസ്സൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം