ജീവിതത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളിലും അത്യാഹിത സാഹചര്യങ്ങളിലും അകപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഫസ്റ്റ് എയ്‌ഡ് നൽകുന്നതിനും സി.പി.ആർ പരിശീലനം നൽകാനുമുളള ശ്രദ്ധ സേഫ് ഹാൻ്റ് പദ്ധതി പരിശീലനം ഒ.05ന് ഞായറാഴ്ച പട്ടാമ്പിയിൽ നടക്കും.
മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് 'ശ്രദ്ധ ഫസ്റ്റ് എയ്ഡ് ആൻഡ് എമർജൻസി കെയർ' എന്ന പേരിൽ പദ്ധതി ഒരുങ്ങുന്നത്.
ഞായറാഴ്ച രാവിലെ പട്ടാമ്പി ഗവ.കോളേജിലാണ് വളണ്ടിയർമാർക്ക് ജീവൻ രക്ഷാ ഫസ്റ്റ് എയ്ഡ് പരിശീലനം നൽകുന്നത്.
Tags
Health
