വിശന്നു മരിക്കുന്നവരുടെ അന്നം നിഷേധിക്കുന്ന ക്രൂരതയിൽ പ്രതിഷേധിച്ച് പട്ടാമ്പിയിൽ എസ്.വൈ.എസ് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു.
മേലെ പട്ടാമ്പി കൂൾ സിറ്റി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. പട്ടാമ്പി സോണിലെ 6 സർക്കിളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഉമ്മർ ഓങ്ങല്ലൂർ, പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി യു.എ റഷീദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. ഉമർ ലത്തീഫി കള്ളാടിപ്പറ്റ, മുഹമ്മദ് അലി സഅദി വല്ലപ്പുഴ, സിദ്ദീഖ് മാസ്റ്റർ കൊടലൂർ, ഉസ്മാൻ സഖാഫി കോഴിക്കോട്ടിരി, ഹസൈനാർ അഹസനി, താജുദ്ദീൻ സഖാഫി, അഷ്റഫ് പട്ടാമ്പി, മുസ്തഫ മുഈനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags
പ്രാദേശികം
