പട്ടാമ്പിയിൽ 17 മിനി ഹൈമാസ്റ്റ് മിഴി തുറന്നു

വി.കെ ശ്രീകണ്ഠൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പട്ടാമ്പി നഗരസഭയ്ക്ക് അനുവദിച്ച 17 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നാടിന് ദീപ്തി പകർന്നു.

പട്ടാമ്പി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 17 മിനി ഹൈമാസ്റ്റ് ലൈറ്റുകളാണ് നാടിന് വെളിച്ചം പകർന്നത്. ഔദ്യോഗിക ഉദ്ഘാടനം വി.കെ ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. 

ഇരുപത്തിമൂന്നാം വാർഡിലെ സിവിൽ സ്റ്റേഷൻ - താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വിജയകുമാർ, സി.എ സാജിദ്, എ.ആനന്ദവല്ലി, വാർഡ് കൗൺസിലർ കെ.ആർ നാരായണസ്വാമി, മുനിസിപ്പാലിറ്റി സെക്രട്ടറി ഇൻചാർജ് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം