തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡ് നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 13 മുതൽ 21 വരെ.

സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നിശ്‌ചയിക്കുക. ത്രിതല പഞ്ചായത്തുകളുടെ വാർഡ് സംവരണം നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് കലക്ടർമാരെയാണ്. 

941 പഞ്ചായത്തുകളിൽ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്.  തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കുന്ന നറുക്കെടുപ്പ് 13ന് രാവിലെ 10ന് നടക്കും. നഗരസഭകളുടെ സംവരണ മണ്ഡലങ്ങൾ നിശ്ചയിക്കാൻ 16 ന്  നറുക്കെടുക്കും.

152 ബ്ലോക്ക് പഞ്ചായത്തിലേത് 18ന് രാവിലെ 10നാണ്. 14 ജില്ലാ പഞ്ചായത്തുകളിലെ വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതാത് കലക്ടറേറ്റിലും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം