പ്രവാസി സംഘം രാപകൽ സമരം സമാപിച്ചു.

കേന്ദ്ര സർക്കാർ പ്രവാസി അനുകൂല നിലപാട് സ്വീകരിക്കണമെന്നും കോർപ്പറേറ്റുകളുടെയും സമ്പന്നരുടെയും താൽപ്പര്യത്തിന് സർക്കാർ ഫണ്ട് വിനിയോഗിക്കരുതെന്നും കെ.രാധാകൃഷ്‌ണൻ എം.പി ആവശ്യപ്പെട്ടു. 

കേന്ദ്രത്തിന്റെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ കേരള പ്രവാസി സംഘം പാലക്കാട് അഞ്ചുവിളക്കിനു സമീപം തുടങ്ങിയ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തിന് അവകാശപ്പെട്ട തുക ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷം അതിന് കൂട്ട് നിൽക്കുന്നു. അവകാശപ്പെട്ട തുക കൈയിലെത്തുന്നതുവരെ പ്രവാസികൾ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എസ്.സച്ചിദാനന്ദൻ അധ്യക്ഷനായി. 

സംസ്ഥാന സെക്രട്ടറി പി.സെയ്ത‌ാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ നൗഷാദ്, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.മജീദ്, ജില്ലാ ട്രഷറർ പി.സെയ്‌തലവി, ജില്ലാ സെക്രട്ടറി എം.എ നാസർ എന്നിവർ സംസാരിച്ചു.

ഇന്നലെ തുടങ്ങിയ സമരം ഇന്ന് (ബുധനാഴ്‌ച) രാവിലെ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം