മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു.

കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന്‍ ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.

വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ അടുക്കളയ്ക്ക് സമീപത്തുള്ള ചെറിയ ആള്‍മറയുള്ള കിണറ്റിലാണ് കുട്ടി വീണത്.  ആള്‍മറയില്‍ പിടിച്ചു കയറിയപ്പോള്‍ കുട്ടി കിണറില്‍ വീഴുകയായിരുന്നു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വീണതറിഞ്ഞ് അമ്മയാണ് ആദ്യം കിണറ്റില്‍ ഇറങ്ങിയത്. പിന്നീട് നാട്ടുകാര്‍ ഇരുവരെയും കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി. ആശുപതിയില്‍ എത്തും മുമ്പേ കുട്ടി മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം