'ശ്രദ്ധ സേഫ് ഹാൻഡ്‌സ് 2025' പദ്ധതിക്ക് തുടക്കം

അടിയന്തിര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകാനുള്ള പരിശീലനം തുടങ്ങി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ നേതൃത്വം നൽകുന്ന ശ്രദ്ധ സേഫ് ഹാൻഡ്‌സ് (ഫസ്റ്റ് എയ്ഡ് ആൻഡ് സി.പി.ആർ ട്രെയിനിങ്) പദ്ധതി മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും നടന്നു. 

അടിയന്തര സാഹചര്യം നേരിടാൻ മണ്ഡലത്തിലെ ജനങ്ങളെ പ്രാപ്ത‌രാക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഹൃദയപൂർവം പദ്ധതിയുമായി ചേർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ വിദഗ്‌ധരുടെ സഹകരണത്തോടെയാണ് ശ്രദ്ധ സേഫ് ഹാൻഡ്‌സ്  പദ്ധതി നടപ്പാക്കുന്നത്. 

പട്ടാമ്പി ഗവ.കോളേജിൽ നടന്ന ചടങ്ങിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.വി റോഷ് ഹൃദയപൂർവം പദ്ധതി വിശദീകരിച്ചു. 

ഡോ.ജോൺസൺ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത മണികണ്‌ഠൻ, വിളയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ ബേബി ഗിരിജ, ഡോ.വേണുഗോപാലൻ, ഡോ.ഇ.സുഷമ, ഡോ.ഹംസ പറമ്പിൽ, പട്ടാമ്പി സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ.പി വിനയകുമാർ, ഡോ.കെ.പി ആഷിഫ്, ടി.ഹാഷിം, ഗിരീഷ് പട്ടാമ്പി, എ.കെ അഷറഫ്, കെ.പി കമാൽ, ഡോ. ബാലസുബ്രഹ്മണ്യൻ,  കെ.മനോജ്, മുനവർ സമാൻ, സി.ഹരിദാസ്, കെ.മണികണ്ഠ‌ൻ, എം മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം