പന്തിരുകുല പെരുമ നിറഞ്ഞ തൃത്താലയിൽ ചതുരംഗ പഠനത്തിന് പ്രൊഫഷണൽ ചെസ്സ് അക്കാദമി പ്രവർത്തനം തുടങ്ങി. തൃത്താല അമ്പലവട്ടത്ത് മൈ സ്റ്റുഡന്റ്സ് ചെസ്സ് അക്കാദമി എന്ന പേരിലാണ് ചതുരംഗ കരുനീക്കങ്ങൾക്ക് പഠന കേന്ദ്രം തുറന്നത്. സ്റ്റേറ്റ് പ്ലെയർ ആയ പി.എസ് രാജേഷ് കുമാറാണ് മൈ സ്റ്റുഡൻറ്സ് ചെസ്സ് അക്കാദമി ഫൗണ്ടറും കോച്ചും ആയി പ്രവർത്തിക്കുന്നത്.
തൃത്താല മേഖലയിലുള്ള ചെസ്സ് കളിക്കാരെയും ചെസ്സ് പ്രേമികളെയും കൂടാതെ താല്പര്യമുള്ള കുട്ടികളെയും കണ്ടെത്തി ഒരു പ്രൊഫഷണൽ ചെസ്സ് കളിക്കാരനാക്കുക എന്നതാണ് മൈ സ്റ്റുഡന്റ്സ് ചെസ്സ് അക്കാദമിയുടെ ലക്ഷ്യമെന്ന് രാജേഷ് കുമാർ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ ബാച്ചുകൾ ഉടൻ ആരംഭിക്കും. സാറ്റർഡേ ഈവനിംഗ് ബാച്ചും സൺഡേ മോർണിംഗ് ബാച്ചുമാണ് നിലവിൽ അധ്യയനം നടക്കുന്നത്. വിവിധ വിദ്യാലയങ്ങളിൽ ഓൺലൈൻ/ ഓഫ് ലൈൻ ക്ലാസുകളും നടക്കുന്നുണ്ട്. പ്രായഭേദമന്യേ ആർക്കും ചെസ് പഠിക്കാൻ അവസരം ഒരുക്കുമെന്ന് രാജേഷ് കുമാർ പറഞ്ഞു. തൃത്താല അമ്പലവട്ടം റിവർ വ്യൂ ബിൽഡിംഗ് രണ്ടാം നിലയിലാണ് സ്റ്റുഡന്റ്സ് ചെസ്സ് അക്കാദമിയുടെ ആസ്ഥാനം.
വിശദ വിവരങ്ങൾക്ക് ഇനി പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.
9605748374 / 9961007850
