പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.എ

സർവീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.എ. തൃത്താല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഐ.എ.എസ്കാർ ഉൾപ്പെടെയുള്ളവർക്ക് ഡി.എ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോൾ പെൻഷൻകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിഖ വിതരണം ചെയ്യാതെ വയോധികരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. 

പ്രസിഡന്റ്‌ പി. ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ്‌ ഒ.പി ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു. വി.കെ ഉണ്ണികൃഷ്ണൻ, കെ.വി അച്യുതൻ, ദാസ് പടിക്കൽ, വി.ആർ ഋഷഭദേവൻ നമ്പൂതിരി, രാജൻ പൊന്നുള്ളി, കെ.സി രാജഗോപാലൻ, സി. ആബിദലി, നാരായണൻ പട്ടത്ത്, എം.മോഹൻ കുമാർ, യു.വിജയകൃഷ്ണൻ, എ.ജയദേവൻ എന്നിവർ സംസാരിച്ചു. വി.എ ശ്രീനിവാസൻ സ്വാഗതവും മുരളി മൂത്താട്ട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം