വാടാനാംകുറിശ്ശി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

വാടാനാംകുറിശ്ശി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.

പട്ടാമ്പി മണ്ഡലത്തിൽ  മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  പ്രൊപ്പോസൽ നൽകിയത്. ലാബുകളുടെ നവീകരണവും, ക്ലാസ്സ് റൂമുകളും മറ്റു അനുബന്ധ സൗകര്യങ്ങൾ  എന്നിവ ഉൾപ്പെടുത്തിയാണ് ഭരണാനുമതിയ്ക്കായി സമർപ്പിച്ചിരുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് പ്ലാനും വിശദമായ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കിയത്. 

കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ 7.85 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വാടാനാംകുറിശ്ശി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നിട്ടുള്ളത്.  സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം