ഗാന്ധിജയന്തി വാരാചരണം: ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ഗാന്ധിജി ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. 

പറളി ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീദേവി നിരഞ്ജന ഒന്നാം സ്ഥാനം നേടി. പാലക്കാട് ബി.ഇ.എം. എച്ച്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എ.ജസ്‌ന രണ്ടാം സ്ഥാനം നേടി. കുമരപുരം ജി.എച്ച്.എസിലെ എസ്.അഞ്ജനയും ബി.ഇ.എം. എച്ച്.എസ് സ്‌കൂളിലെ പി.ഗോപികയും മൂന്നാം സ്ഥാനവും നേടി. 

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2500, 2000, 1500 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. മാതൃഭൂമി  ബ്യൂറോ ചീഫും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ വി. ഹരിഗോവിന്ദനാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം