പൈപ്പിടാൻ പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം

ജൽജീവൻ പദ്ധതിക്ക് പൈപ്പ് ഇടാൻ പൊളിച്ച തൃത്താല പഞ്ചായത്തിലെ മുടവന്നുർ - മാട്ടായ പിറപ്പ് റോഡ്, കാക്കാരത്ത്പടി - വട്ടോളി ലിങ്ക് റോഡ് എന്നിവ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  തൃത്താല ഗ്രാമ പഞ്ചായത്ത്  യു.ഡി.എഫ് ജനപ്രതിനിധികൾ കൂറ്റനാട് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തി.

പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയറും വാട്ടർ അതോറിറ്റി എഞ്ചിനിയറും റോഡ് പണി ഉടനെ പൂർത്തികരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ജനപ്രതിനിധികൾ കൂറ്റനാട് വാട്ടർ അതോറിറ്റി ഓഫീസ് മുന്നിൽ പ്രതിഷേധ സമരം നടത്തിയത്.

കെ.പി.സി.സി നിർവ്വാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ സലാം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.വി മുഹമ്മദ്‌അലി, പത്തിൽ അലി, ജയന്തി വിജയകുമാർ, കെ.സുജാത, കെ.പ്രിയ, മുൻ അംഗം കെ.വി ഹിളർ, യു.ടി താഹിർ, കെ.വിനോദ്, എം. മുരളീധരൻ, എം. അഷ്റഫലി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം