സംസ്ഥാന തല സാഹിത്യ സെമിനാർ

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി പട്ടാമ്പി ജി.എം.എൽ.പി സ്കൂളിൽ സംസ്ഥാനതല സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. 

ഭാഷാപോഷിണി മുൻ പത്രാധിപർ കെ.സി നാരായണൻ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. 

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുട്ടികൾ 'മഞ്ഞ്- എം.ടിയുടെ നോവലിലെ ഭാവകാവ്യം' എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

പൊതു വിദ്യാഭ്യാസ വകുപ്പ്  ചീഫ് പ്ലാനിങ് ഓഫീസർ ദീപ മാർട്ടിൻ, പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ പി.ശശിധരൻ, പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ടി സുമതി, വിദ്യാരംഗം എഡിറ്റർ ഇൻ ചാർജ് എ.ഷിജു, പാലക്കാട് വിദ്യാരംഗം ജില്ലാ കൺവീനർ ടി.പി സന്ദീപ്, പട്ടാമ്പി വിദ്യാരംഗം ഉപജില്ല കൺവീനർ തടം പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.

'എംടി-മാധ്യമങ്ങളിലൂടെ' എന്ന പേരിൽ എം.ടി വാസുദേവൻ നായരുടെ ജീവിത മുഹൂർത്തങ്ങൾ ആധാരമാക്കുന്ന പത്രവാർത്തകളുടെയും മാസികളുടേയും പ്രദർശനം ഇതോടനുബന്ധിച്ച് നടന്നു. എം.ടി വാസുദേവൻ നായരുടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനവും ഇതിൽ ഉൾപ്പെട്ടിരുന്നു. ജേണലിസം അധ്യാപകനും  പത്രപ്രവർത്തകനുമായ  എം.പ്രദീപ് ആണ് പ്രദർശനം ഒരുക്കിയത്.

 മലയാളത്തെ ലോക സാഹിത്യത്തിനുമുന്നിൽ എത്തിച്ച എം.ടിയുടെ ജന്മഗ്രാമമായ കൂടല്ലൂരിലേക്കുള്ള കുട്ടികളുടെ യാത്രയും എം.ടി രവീന്ദ്രനുമായുള്ള അഭിമുഖവും സെമിനാറിനോടനുബന്ധിച്ച് ഒക്ടോബർ 10ന് വെള്ളിയാഴ്ച നടക്കും. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പട്ടാമ്പി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.രാജൻ്റെ അധ്യക്ഷതയിൽ ഗ്രന്ഥശാലാസംഘം ജില്ലാ പ്രസിഡണ്ട് സി.പി ചിത്രഭാനു ഉദ്ഘാടനം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം