പട്ടാമ്പി ടൗണിലെ റോഡ് നവീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയതായി പരാതിപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
കുടിവെള്ള വിതരണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. യു.ഡി.എഫ് നഗരസഭാ കൗൺസിലർമാരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഉപരോധത്തിന് പ്രതിപക്ഷ നേതാവ് കെ.ആർ നാരായണ സ്വാമി, സി.സംഗീത, ഇ.ടി ഉമ്മർ, എം.കെ മുഷ്താഖ്, ജിതേഷ് മോഴികുന്നം, കെ.ടി റുഖിയ, ഉമ്മർ കിഴായൂർ, കെ.ബഷീർ, കെ.ടി കുഞ്ഞുമുഹമ്മദ്, സൈതലവി വടക്കേതിൽ, പി.മുസ്തഫ, ലബീബ, പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി.
Tags
രാഷ്ട്രീയം
