അങ്കണവാടി കെട്ടിടത്തിന് ഫിറ്റ്നസ് ലഭ്യമാക്കണം

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പട്ടാമ്പി പരുവക്കടവ് അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് ശാഖാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി കേടുപാട് സംഭവിച്ച അങ്കണവാടി കെട്ടിടത്തിന് ഫിറ്റ്നസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഷഫീഖ് പരുവക്കടവ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ അനസ് കൊടലൂർ ഉദ്ഘാടനം ചെയ്തു. എൻ.പി നജിമുദ്ദീൻ, പി.ജാസിർ, പി.സൽമാൻ, പി.നാസിദ് എന്നിവർ സംസാരിച്ചു.

മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുനീർ പാലത്തിങ്ങലിൻ്റെ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ:

എം.കെ ആഷിഫ് (പ്രസി.), എം.താജുദ്ദീൻ, പി.കെ നൗഫൽ, കെ.പി ഷഹല (വൈസ് പ്രസിഡണ്ടുമാർ), എം.പി അബ്ദുൽ നാസിദ്  (ജനറൽ സെക്രട്ടറി), പി.ജാസിർ, പി.സൽമാൻ ഫാരിസ്, പി.ഹസ്നത്ത് (സെക്രട്ടറിമാർ), എം.കെ നവാസ് (ട്രഷറർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം