പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ച ദിനവും വൈറ്റ് കെയ്‍ൻ ദിനാചരണവും നടത്തി.

പട്ടാമ്പി ലയൺസ് ക്ലബ്ബും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പട്ടാമ്പി താലൂക്കും സംയുക്തമായി  ഈ വർഷത്തെ കാഴ്ച ദിനവും വൈറ്റ് കെയ്‍ൻ ദിനവും ആചരിച്ചു. 

മേലെ പട്ടാമ്പി അലക്സ്‌ തിയേറ്ററിന് മുൻവശത്തു നിന്നും പട്ടാമ്പി ലയൺസ് ഭവൻ വരെ കാഴ്ച പരിമിതിയുള്ളവരുടെ കൂടെ ലയൺസ് അംഗങ്ങളും പൊതു പ്രവർത്തകരും കറുത്ത റിബ്ബൺ ധരിച്ചു സംഘടിപ്പിച്ച കൂട്ട നടത്തം മുനിസിപ്പൽ ചെയർ പേഴ്സൺ ഒ.ലക്ഷ്മികുട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു. 

പട്ടാമ്പി ലയൺസ് ഭവനിൽ നടന്ന പൊതു സമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ്‌ ഇ.കെ.ബാബു അധ്യക്ഷത വഹിച്ചു. അഹല്യ ഐ ഹോസ്പിറ്റലിലെ നേത്ര രോഗ വിദഗ്ദ ഡോ.സൗമ്യ അനൂപ് കാഴ്ച ദിന സന്ദേശം നൽകി. 

കാഴ്ച പരിമിതരുടെ അതിജീവന വഴികളെക്കുറിച്ച് കെഫ്‌ബി പാലക്കാട് ജില്ലാ പ്രസിഡൻ്റ് വി.എൻ ചന്ദ്രമോഹനൻ പ്രഭാഷണം നടത്തി. കാഴ്ച പരിമിതിയുള്ളവരെ പരിശീലിപ്പിക്കുന്ന ബി.ആർ.സി അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. 

മുസ്ലിം ലീഗ് നേതാവ് എം.കെ മുഷ്താഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ കെ.ഗിരീഷ്,  ചേമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളായ ദേവിക, കരിമുത്തു, കെഫ്ബി പാലക്കാട്‌ കമ്മിറ്റി മെമ്പർ പി.അനിൽ കുമാർ, കെഫ്ബി പട്ടാമ്പി താലൂക്ക് സെക്രട്ടറി കെ.സി. മണികണ്ഠൻ, റീജണൽ ചെയർമാൻ രാമനാഥൻ, ലയൺസ് സർവീസ് ചെയർ പേഴ്സൺ കെ.മനോജ്‌, ലയൺസ് ക്ലബ് സെക്രട്ടറി കെ.ജയകൃഷ്ണൻ, ഇർഷാദ് അഹമ്മദ് മൂസ എന്നിവർ  സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം