ചാലിശ്ശേരി പഞ്ചായത്തിലെ കവുക്കോട് ഗ്രാമത്തിൽ നൂറ് വർഷമായി വിജ്ഞാന ദീപ്തി പകർന്നു നൽകുന്ന മൊയ്തീൻ മാസ്റ്റർ മെമ്മോറിയൽ എ.എൽ.പി സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതപൂർണ്ണിമ ആഘോഷങ്ങൾക്ക് ഞായറാഴ്ച രാവിലെ തുടക്കം കുറിച്ചു.
ശതപൂർണ്ണിമയുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമവും മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. സ്കൂൾ മാനേജർ എം. അബ്ദുൾ റഹ്'മാൻ അധ്യക്ഷത വഹിച്ചു.
നാട്ടുകാരിയും തദ്ദേശ സ്വയഭരണ സ്പെഷൽ സെക്രട്ടറിയുമായ അനുപമ ഐ.എ.എസ് മുഖ്യാതിഥിയായി. ക്ലാസുകളിലെ സ്മാർട് ടി.വി ഉദ്ഘാടനം ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ നിർവഹിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാഹിറ കാദർ, എസ്.എം.സി ചെയർമാൻ ഫൈസൽ മാസ്റ്റർ, ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ, തൃത്താല ബി.പി.സി ദേവരാജ്, എം.ടി.എ പ്രസിഡൻ്റ് ഫർസാന, പി.ടി.എ വൈസ് പ്രസിഡൻ്റ് ജയശ്രീ, എസ്.എം.സി അംഗം എ.എം നൗഷാദ്, പൂർവ്വ വിദ്യാർത്ഥി ചെയർമാൻ പി.ഇ ജലീൽ, അധ്യാപിക നീനു പോൾ, ലീഡർ അസ്ഹ എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രധാനദ്ധ്യാപിക കെ ബാബു നാസർ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് ഷെമീർ തച്ചറായിൽ നന്ദിയും പറഞ്ഞു. പ്രമുഖ മജിഷ്യൻ എം.അബൂബക്കർ മാജിക് ഷോ അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കിട്ടു.
പൂർവ്വാധ്യാപകരായ പി.വി ലീല, സി.വി സലീന, പി.എം ജമീല, കെ.വിലാസിനി, എം.എം സൽമ, പി.ടി ഹേബ, എം.ആർ മിനി, കെ.പി മിനി, ടി.ബീന കുര്യൻ എന്നിവരെ ആദരിച്ചു. നാടൻ പാട്ടുകൾ, മുട്ടിപ്പാട്ട്, ദഫ് മുട്ട്, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങുണർത്തി.
