പ്രതിമാസ സാഹിത്യ സംവാദം സർഗ്ഗാത്മകമായി...

ആറങ്ങോട്ടുകര എഴുമങ്ങാട് വിദ്യാപോഷിണി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'വീട്ടുമുറ്റത്തൊരു വർത്തമാനം' എന്ന പേരിൽ പ്രതിമാസ സാഹിത്യ സംവാദം ആരംഭിച്ചു.

എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ ബിപിനുവിൻ്റെ വീട്ടുമുറ്റത്താണ് പ്രഥമ സംവാദം നടന്നത്. എഴുത്തുകാരും വായനക്കാരും വായനശാലാ പ്രവർത്തകരും ഒത്തു ചേർന്ന സായാഹ്നത്തിൽ  ബിപിനുവിൻ്റെ ചെറുകഥാ സമാഹാരമായ 'പിൻവിളി'യെക്കുറിച്ച് സംവാദം നടന്നു. 

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ടി.വി.എം അലി  സംവാദത്തിന് തുടക്കം കുറിച്ചു. ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് പ്രസിഡണ്ട്  കെ.ജനാർദ്ദനൻ, എഴുത്തുകാരനും ചിത്രകാരനുമായ വി.ഗിരീഷ്, കവിയും സൈക്കോളജിസ്റ്റുമായ  ഡോ.ടി.കെ മഞ്ജു, കെ.ജയശ്രീ ടീച്ചർ, കെ.മണികണ്ഠൻ, സതീഷ് കുന്നുംപുറത്ത്, എം.കെ രാജഗോപാൽ, എം.സി അശോകൻ, കെ.ഉണ്ണികൃഷ്ണൻ, വാപ്പു പൂലാത്ത്, ഹമീദ് തളി, മൻസൂർ എഴുമങ്ങാട്, കെ.പി ഉണ്ണികൃഷ്ണൻ ഞാങ്ങാട്ടിരി, ഷാജി രായമംഗലം എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

എഴുത്തുകാരൻ ജയപ്രകാശ് വരവൂർ, ലൈബ്രറി കൗൺസിൽ കൺവീനർ കെ.രവിപ്രകാശ്ന ടനും നിർമ്മാതാവുമായ രാവുണ്ണി കോട്ടപ്പുഴയിൽ, രവീന്ദ്രനാഥ് നാഗലശ്ശേരി എന്നിവരും പങ്കെടുത്തു. കഥാകാരൻ ബിപിനു സംവാദത്തിന് മറുപടി പറഞ്ഞു.

ഔപചാരികതകളില്ലാതെ സംഘടിപ്പിച്ച പരിപാടിയ്ക്ക്  വായനശാല സെക്രട്ടറി കെ.പി ജനാർദ്ദനൻ, വായനശാല പ്രസിഡണ്ട് വി.പി സുനീഷ്, എക്സിക്യുട്ടീവ് അംഗങ്ങളായ പുഷ്പ, കെ.ശ്രീജ, 'ലൈബ്രേറിയൻ  വി.രുഗ്മിണി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം