പ്രവാസികൾ രാപ്പകൽ സമരത്തിനൊരുങ്ങുന്നു

കേന്ദ്ര സർക്കാരിൻ്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 7, 8 തീയതികളിൽ പ്രവാസി സംഘം പാലക്കാട് കോട്ടമൈതാനിയിൽ രാപ്പകൽ സമരം നടത്തും. സമരത്തിൻ്റെ സന്ദേശമെത്തിക്കാൻ കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിദിന വാഹന ജാഥക്ക് തുടക്കമായി.

കൂറ്റനാട് നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ സെക്രട്ടറി എം.നാസർ ജാഥ നയിക്കുന്ന ജാഥ സംസ്ഥാന സെക്രട്ടറി   പി.സെയ്താലിക്കുട്ടി  ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയാ പ്രസിഡണ്ട് ഏ.വി മുഹമ്മദ് അധ്യക്ഷനായിരുന്നു.

ജാഥാ ക്യാപ്റ്റൻ എം. നാസർ, സംസ്ഥാന കമ്മിറ്റിയംഗം നബീസ ടീച്ചർ  ജില്ലാ പ്രസിഡണ്ട് സച്ചിദാനന്ദൻ എന്നിവർ അഭിവാദ്യം ചെയ്തു. ഏരിയാ സെക്രട്ടറി എം.സുബ്രഹ്മണ്യൻ സ്വാഗതവും ടി.ഏ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം