രാഷ്ട്രീയ സ്വയം സേവക സംഘം ചാലിശ്ശേരി മലണ്ഡലത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളുടെ വിജയ ദശമി ആഘോഷിച്ചു.
ചാലിശ്ശേരി പെരുമണ്ണൂർ പഴയിടത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പഥസഞ്ചലനം സമ്മേളന നഗരിയിൽ സമാപിച്ചു. റൂട്ട് മാർച്ചിൽ നിരവധി പേർ അണിനിരന്നു.
പെരുമണ്ണൂരിൽ നടന്ന പരിപാടിയിൽ സേവാഭാരതി പാലക്കാട് ജില്ലാ സംഘടന സെക്രട്ടറി ടി.മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. വേണാട്ട് മന രാമൻ നമ്പൂതിരി അധ്യക്ഷനായി. ഖണ്ഡ് കാര്യവാഹ് ടി.പി ഷൈജു, ശരീരിക് ശിക്ഷൺ പ്രമുഖ് വി.ആർ രാഹുൽ തുടങ്ങിയവരും പങ്കെടുത്തു.
Tags
പ്രാദേശികം
