മാധവ വാദ്യ വിദ്യാലയത്തിന്റെ 32ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുളയങ്കാവ് സുബ്രഹ്മണ്യൻ കോവിലിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം ഗുരുവായൂർ രാജന് മാധവ പുരസ്കാരം സമർപ്പിച്ചു.
വിദ്യാലയം പ്രസിഡൻ്റ് അഭയം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.
എഴുവന്തല ശ്രീരാമജയം രാമചന്ദ്രൻ നായരുടെ ഓർമ്മയ്ക്ക് സഹോദരൻ ശ്രീരാമജയം കുട്ടൻ പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും സമർപ്പിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡൻറ് എൻ. ഗോപകുമാർ വണ്ടുതറ, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ബാലഗംഗാധരൻ, പി.എം ദിവാകരൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, മണ്ണേങ്ങോട് അപ്പു, മുളയങ്കാവ് അരവിന്ദാക്ഷൻ, ഉണ്ണികൃഷ്ണൻ മാസ്റ്റർ പൊട്ടച്ചിറ, പകരത്ത് മാഷ്, വിദ്യാലയം പി.ടി.എ പ്രസിഡൻ്റ് സുനിൽ മാസ്റ്റർ, തോട്ടിങ്ങൽ മുരളി, മുളയങ്കാവ് അജിത് എന്നിവർ സംസാരിച്ചു. അരങ്ങേറ്റം നടത്തുന്ന കുട്ടികളെ കലാമണ്ഡലം രാജൻ അഭിനന്ദിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി 20 പേർ പഞ്ചാരിമേളത്തിലും 19 പേർ തായമ്പകയിലും അരങ്ങേറ്റം നടത്തി. തുടർന്ന് പുതിയ ബാച്ചിന്റെ വിദ്യാരംഭവും കുറിച്ചു.
