യു.ഡി.എഫ് പരുതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സന്ദേശ യാത്ര പര്യടനം തുടങ്ങി. പരുതൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതിയുടെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ നാട്ടുകാരിൽ എത്തിക്കുന്നതിനാണ് സന്ദേശ യാത്ര നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എ.പി.എം സക്കരിയ ക്യാപ്റ്റനും ഉപാധ്യക്ഷ നിഷിദ ദാസ് വൈസ് ക്യാപ്റ്റനുമാണ്.
കരിയന്നൂരിൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.ടി നിസാർ അധ്യക്ഷത വഹിച്ചു. ജാഥ പഞ്ചായത്തിൽ ഉടനീളം പര്യടനം നടത്തും. ഞായറാഴ്ച സമാപിക്കും.
പി.ഇ.എ സലാം, ടി.കെ ചേക്കുട്ടി, കമ്മുക്കുട്ടി എടത്തോൾ, സലീം മുടപ്പക്കാട്, ടി.പി കുഞ്ഞിമുഹമ്മദ്, രാമദാസ് പരുതർ, പി.ടി.എം ഫിറോസ്, എം.പി ഹസ്സൻ വാസുദേവൻ തിരുമേനി, ടി.കെ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
Tags
രാഷ്ട്രീയം
