ചാലിശ്ശേരി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന മാത്തുക്കുട്ടി നിര്യാതനായി.

ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന മേക്കാട്ടുകുളം (ചാക്കോളാസ്) എം.സി മാത്തുക്കുട്ടി (78) നിര്യാതനായി. ദീർഘകാലം ചാലിശ്ശേരി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറായിരുന്നു.

ഭാര്യ: ഗ്രേസ് മാത്യു.

മക്കൾ: ഡോ:മേഴ്‌സി, ഗ്ലാൻസി, ഗ്ലാഡ്സൺ.

മരുമക്കൾ: ഡോ:ജോജി ജോർജ്, ബാബു, ഷീന.

സംസ്കാര ശുശ്രൂഷ നാളെ (02-10-2025 വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 3.30ന് ഭവനത്തിൽ ആരംഭിക്കും. 

ചാലിശ്ശേരി സെൻറ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് 4 മണിക്ക്  കുന്നംകുളം ആർത്താറ്റ് മലങ്കര കത്തോലിക്ക പള്ളി വക സെമിത്തേരിയിൽ സംസ്കാരം നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം