പദ്ധതി രേഖ പ്രകാശനം ചെയ്തു.

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പദ്ധതിയിൽ മുതുതല ബി.എം.സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രാദേശിക തല ജൈവ വൈവിധ്യ പരിപാലന കർമ്മ പദ്ധതി രേഖ പ്രകാശനം ചെയ്തു. 

മുതുതല പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ സമദ് അധ്യക്ഷത വഹിച്ചു. പദ്ധതി കോ- ഓർഡിനേറ്റർ എ.പി ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പദ്ധതി രേഖ പ്രകാശനവും സ്കൂൾ വൈവ ക്ലബുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ആനന്ദവല്ലി നിവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുബൈദ, ബ്ലോക്ക് മെമ്പർ ബിന്ദു, ബി.എം.സി കൺവീനർ പി.എൻ പരമേശ്വരൻ, അസിസ്റ്റന്റ് സെക്രട്ടറി വി.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.

2025-2030 വർഷങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി രേഖയാണ് പുറത്തിറക്കിയത്. പാലക്കാട് ജില്ലയിൽ പദ്ധതി രേഖ തയ്യാറാക്കിയ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി മുതുതല ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം