കൂറ്റനാട് ആലപ്പറമ്പിൽ വഴിയോര വിശ്രമ കേന്ദ്രം വരുന്നു.

തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ടേക്ക്  എ.ബ്രേക്കിൻ്റെ  നിർമ്മാണോദ്ഘാടനം  മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷത വഹിച്ചു.

കൂറ്റനാടെത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കുന്നതിനും  ശുചിമുറികൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങൾ, പാർക്കിംഗ്, വൈഫൈ, ഇലക്ട്രിക് ചാർജിംഗ് തുടങ്ങി വിവിധ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൂറ്റനാട് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്.

പൊന്നാനി - പാലക്കാട് പാതയോടുചേർന്ന് ആലപ്പറമ്പിലാണ് പുതിയ കെട്ടിടമുയരുന്നത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25,  25-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്.

നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവ, ടി.കെ വിജയൻ, കെ.എ ഷംസു സെക്രട്ടറി കെ.കെ ചന്ദ്രദാസ്, ജി.ഇ.ഒ  കെ.രമ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം