പാലക്കാട് ജില്ലാ പഞ്ചായത്ത് മുൻ അംഗവും മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന ശ്രീദേവി ശ്രീധരനെ തൃത്താല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
തൃത്താല എം.സി.എം. യു.പി സ്കൂളിൽ നടന്ന അനുസ്മരണം അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം കെ.ആർ വിജയമ്മ, ഏരിയ ഭാരവാഹികളായ വി.ശാരദ, അഡ്വ.വി.പി റജീന, കെ.പി.എം പുഷ്പജ, പി.ദീപ, വിനിത, ജയശ്രീ ടീച്ചർ, സരോജിനി, ഉഷ, സി.പി.എം ലോക്കൽ സെക്രട്ടറി പി.വേലായുധന്‍ മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗം കെ.പി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
Tags
പ്രാദേശികം
