ഞാങ്ങാട്ടിരിയിൽ കെ.എസ്.കെ.ടി.യു ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു.

പെൻഷൻ കൈക്കൂലിയല്ലാ അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ലാ യാഥാർത്ഥ്യമാണ് എന്ന സന്ദേശവുമായി കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാങ്ങാട്ടിരിയിൽ പെൻഷൻ ഗുണഭോക്തൃ സദസ്സ് സംഘടിപ്പിച്ചു.

സംസ്ഥാനത്തുടനീളം നടക്കുന്ന സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ സംഗമത്തിൻ്റെ ഭാഗമായി നടന്ന സദസ്സ് കെ.എസ്.കെ.ടി.യു തൃത്താല ഏരിയ പ്രസിഡൻ്റ് കെ.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

പി.കെ ചെറിയ രാമൻ അധ്യക്ഷത വഹിച്ചു. വി.അനിരുദ്ധൻ, എം. ഉമാശങ്കർ, പി.കെ ജയ, കെ.പ്രീത, ടി.കെ ചന്ദ്രശേഖരൻ,  പി.അംബിക തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം