റോഡ് വെട്ടിപ്പൊളിച്ചതിന്റെ ഒന്നാം വാർഷികം കേക്ക് മുറിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

തൃത്താല മാട്ടായ - മുടവന്നൂർ റോഡിൽ ജൽ-ജീവൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച് ഒരു വർഷമായിട്ടും  അധികൃതർ നിരത്ത് ഗതാഗത യോഗ്യമാക്കാത്തതിൽ  പ്രതിഷേധം. 

തൃത്താല ഗ്രാമ പഞ്ചായത്തിലൂടെ മാത്രം കടന്നുപോകുന്ന മുടവനൂർ - മാട്ടായ - വട്ടൊള്ളി ലിങ്ക് റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി നടത്താത്തതിൽ പ്രതിഷേധിച്ചാണ് മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റിയുടെ  ഓർമപ്പെടുത്തൽ എന്ന നിലയിൽ ഒന്നാം വാർഷികം കേക്ക് മുറിച്ച് പ്രതിഷേധിച്ചത്.

നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എം നഹാസ് ഉദ്ഘാടനം നിർവഹിച്ചു. വി.എസ്.സുമേഷ് അധ്യക്ഷത വഹിച്ചു.  എം.മണികണ്ഠൻ,  പി.കെ അപ്പുണ്ണി, പി.എം മോഹൻദാസ്, ഇ.റാണി, ഫസലുൽ ഹഖ്,  ടി.ടി അബ്ദുള്ള, എം.സലിം, കെ.പി അക്ബർ, കെ.വി ഷെഹീർ, ടി.ടി അൽത്താഫ്, എ.ഷെഫീഖ്, പി.പി സാലി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം