കുചേലവൃത്തം കഥകളി അരങ്ങേറി.

കഥകളി ആചാര്യൻ കോട്ടക്കൽ ഗോപിനായർ അനുസ്മരണത്തിന്റെ ഭാഗമായി പെരിങ്ങോട് കഥകളി പ്രമോഷൻ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ കുചേലവൃത്തം കഥകളി അരങ്ങേറി.

കോട്ടക്കൽ പി.എസ്.വി. നാട്യസംഘമാണ് കഥകളി അവതരിപ്പിച്ചത്. കുചേലനായി മുരളീധരനും  കൃഷ്ണനായി എ. ഉണ്ണികൃഷ്ണനും രംഗത്ത് നിറഞ്ഞുനിന്നു.  വൃദ്ധയായി മനോജ്, രുഗ്മിണിയായി ബാലനാരായണൻ എന്നിവർ വേഷമണിഞ്ഞു.  

വി.നാരായണൻ, വിനീഷ് എന്നിവർ പാട്ടിലും പ്രസാദ് കുമാർ, ഗോവിന്ദ് ഗോപകുമാർ എന്നിവർ ചെണ്ടയിലും രാധാകൃഷ്ണൻ, പ്രതീഷ് എന്നിവർ മദ്ദളത്തിലും പിന്നണി ഒരുക്കി. ചുട്ടി രവികുമാർ, അണിയറ രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, അനൂപ് എന്നിവരും പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം