എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു.

മലപ്പുറം എടപ്പാളിലാണ് അപകടം. എടപ്പാളിലെ ദാറുൽ ഹിദായ സ്കൂ‌ളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിന്ന ആളാണ് മരിച്ചത്. കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.

കണ്ടനകം വിദ്യാപീഠം യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന വിജയൻ (58) ആണ് അപകടത്തിൽ മരിച്ചത്. റോഡരികിൽ നിന്ന വിജയനെയും സമീപത്ത് നിന്ന വിദ്യാപീഠം സ്‌കൂളിലെ വിദ്യാർത്ഥിയെയും ഇടിച്ച ശേഷമാണ് ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറിയത്.

ചായക്കടയിൽ ഇരിക്കുകയായിരുന്ന കുട്ടൻ, തൊട്ടടുത്ത കടയിലെ മോഹനൻ, റോഡരികിൽ നിന്ന വിദ്യാർഥി, ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ എന്നിവർക്കാണ് പരിക്കേറ്റത്. ചായക്കടയ്ക്ക് അകത്തിരുന്ന കുട്ടൻ അപകടത്തിൽ ബസ്സിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. 

ഗുരുതരമായി പരിക്കേറ്റ കുട്ടനെ പൊലീസും അഗ്നിശമനസേനയും ഒന്നര മണിക്കൂറോളം സമയമെടുത്താണ് പുറത്തെടുത്തത്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ തടിച്ചു കൂടിയതിനാൽ ഗതാഗതം തടസപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം