പട്ടാമ്പിയെ വൈജ്ഞാനിക നിയമസഭാ മണ്ഡലമാക്കി മാറ്റും: CET യിലെ വിദഗ്ധ സംഘം തയ്യാറാക്കിയ ആദ്യ ഘട്ട റിപ്പോർട്ട്‌ സമർപ്പിച്ചു.

പട്ടാമ്പിയുടെ ഭാവി മുന്നിൽക്കണ്ടുള്ള നഗര വികസനം, പശ്ചാത്തല സൗകര്യങ്ങൾ, കണക്ടിവിറ്റി, സോഷ്യൽ ഇൻഫ്രാസ്ട്രക്ചര്‍, വിവിധതരം സമൂഹങ്ങളുടെ വികസന ആവശ്യങ്ങൾക്കുള്ള പദ്ധതികൾ തുടങ്ങിയവ പഠന വിധേയമാക്കാനും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള പഠനവുമാണ് സംഘം നടത്തിയത്. 

ഇതുവഴി സംഘത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം പട്ടാമ്പി മണ്ഡലത്തെ ഇന്ത്യയിലെ ആദ്യത്തെ വൈജ്ഞാനിക മണ്ഡലം ആക്കി ഉയർത്തുന്നതിന് സാമൂഹിക വികസന പശ്ചാത്തല സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള പദ്ധതികൾ നിർദ്ദേശിക്കുക എന്നതാണ്. 

പട്ടാമ്പി നഗരസഭ പരിധിയും പരിസര പ്രദേശങ്ങളെയും വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ രൂപരേഖയും CET  (കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം) സംഘം തയ്യാറാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം