മണ്ണാർക്കാട് പത്താം ക്ലാസുകാരൻ ജീവനൊടുക്കി.

മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻ്റെ മകൻ റിസ്വാനാണ് മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. മണലടി മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മസ്ജിദിനോട് ചേർന്നുള്ള മതപഠനശാലയിലും കുട്ടി പഠിക്കുന്നുണ്ട്. സ്കൂൾ വിട്ട ശേഷം ഇവിടേക്കെത്തിയ വിദ്യാർത്ഥിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തിൽ ദുരൂഹതയില്ലെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം