പുനർജ്ജനി നൂഴൽ ഡിസംബർ 1ന്

തിരുവില്വാമലയിൽ ഈ വർഷത്തെ പുനർജ്ജനി നൂഴൽ ഡിസംബർ ഒന്നിന് നടക്കും. വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശി നാളിലാണ് (ഗുരുവായൂർ ഏകാദശി) പുനർജ്ജനി നൂഴൽ നടക്കുന്നത്. 

ക്ഷേത്രത്തിൽ നിന്നും  പുനർജ്ജനിയിലേക്കുള്ള വഴികൾ കാടുവെട്ടി വൃത്തിയാക്കൽ തുടങ്ങി. തിരുവില്വാമല പഞ്ചായത്തിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ വിപുലമായ സജ്ജികരണങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. 

പുലർച്ചെ അഞ്ചു മുതൽ പുനർജ്ജനി നൂഴൽ ആരംഭിക്കും. പുനർജ്ജനി നൂഴുന്നതിന് വരുന്ന ഭക്തർ പേര്, മേൽവിലാസം, വയസ്സ് എന്നിവ തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയും ഒരു കോപ്പിയും കൊണ്ടുവരണം. പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്ന‌ങ്ങൾ ഉള്ളവരും ഇതിൽ നിന്നും വിട്ടുനിൽക്കണം.

പുനർജ്ജനി നൂഴുന്നതിനുള്ള ടോക്കൺ 30ന് വൈകിട്ട് അഞ്ചുമുതൽ ക്ഷേത്രത്തിൽ വിതരണം ചെയ്യും. തിരുവില്വാമല പുനർജ്ജനി നൂഴൽ അവലോകന യോഗം ദേവസ്വം ബോർഡ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നു. പുനർജ്ജനി നൂഴുന്ന എല്ലാവർക്കും ടോക്കൺ നിർബന്ധമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം