സംസ്ഥാനത്ത് 108580 പേർ പത്രിക നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയത് 1,08,580 സ്ഥാനാർഥികൾ. 

തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാ യി 1,64,427 പത്രികകളാണ് നൽകിയത്. 51,352 പുരുഷന്മാരും 57,227 വനിതകളും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയുമാണ് പത്രിക സമർപ്പിച്ചത്. അന്തിമ കണക്കിൽ ചെറിയ വ്യത്യാസം വന്നേക്കാം.

അവസാന ദിവസമായ വെള്ളിയാഴ്ച 45,652 പേരാണ് പത്രിക നൽകിയത്. 22,725 പുരുഷന്മാരും 22,927 വനിതകളും ഉൾപ്പെടുന്നു. 

പാലക്കാട് ജില്ലയിൽ 12,363 പേർ പത്രിക നൽകി. സ്ത്രീകളാണ് മുന്നിൽ - 6,367. പുരുഷന്മാർ - 5,996. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം