കോവിഡ് കാലത്ത് ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കോവിഡ് കാലത്ത് ആംബുലൻസിൽ ദളിത് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പത്തനംതിട്ട സെഷൻസ് കോടതി ശിക്ഷിച്ച പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ  എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.

2020 സെപ്തംബർ അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം. കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ പന്തളത്തിനു സമീപം അർധരാത്രിയിലായിരുന്നു ലൈംഗിക അതിക്രമം.

പത്തനംതിട്ട കോടതി  കഴിഞ്ഞ ഏപ്രിൽ 10നാണ് പ്രതിക്ക് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്ന് നൽകിയ ജാമ്യാപേക്ഷയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം