ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ പട്രോളിംഗിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി സൈനികൻ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർ സജീഷ് (48) ആണ് മരിച്ചത്.
പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് മരണം. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. ബെഹ്രാംഗല്ലയിലെ സെരി മസ്താന്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു സജീഷ് അപകടത്തില്‍പ്പെട്ടത്.
ഉടന്‍ തന്നെ സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും സജീഷിനെ കൊക്കയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ രക്ഷിക്കാനായില്ല. സജീഷിന്റെ മൃതദേഹം സൈനിക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. നാളെ (ഞായർ) സജീഷ് പഠിച്ച സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനമുണ്ടാകും. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സജീഷ് സൈന്യത്തില്‍ ചേർന്നത്. ഒരു മാസം മുമ്പ് സജീഷ് അവധിക്ക് നാട്ടിൽ വന്നിരുന്നു.
അച്ഛൻ: പരേതനായ കാട്ടുമുണ്ട സുബ്രഹ്മണ്യൻ. അമ്മ: ലക്ഷ്മി. ഭാര്യ: റോഷ്‌നി. മക്കൾ: സിദ്ധാർത്ഥ് (മലപ്പുറം കേന്ദ്രീയ വിദ്യാലയം പ്ലസ് വൺ വിദ്യാർഥി), ആര്യൻ (മലപ്പുറം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി).
