എറണാംകുളത്ത് കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയെന്ന് സൂചന

എറണാംകുളം തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുറ്റം സമ്മതിച്ച് വീട്ടുടമ ജോർജ്. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയായ ലൈംഗിക തൊഴിലാളിയാണ് എന്നാണ് ജോർജിന്റെ മൊഴി. 

കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോർജ് പൊലീസിന് മൊഴി നൽകി. വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോർജ് പൊലീസിനോട് പറഞ്ഞു.

വീടിനകത്ത് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വലിച്ച് പുറത്തുകൊണ്ടുവന്ന രക്തക്കറയാണ് കണ്ടെത്തിയത്. പ്രതി മദ്യലഹരിയിലാണ്. ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് സൗത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. 

ഇയാളുടെ വീടിനോടു ചേർന്ന വഴിയിലാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം