പാലക്കാട് ജില്ലാ സ്‌കൂൾ കലോത്സവം നവം.29 മുതൽ; 17 വേദികളിൽ പ്രതിഭകൾ മാറ്റുരയ്ക്കും.

പാലക്കാട് ജില്ലാ സ്‌കൂൾ കലോത്സവം നവം.29 മുതൽ ഡിസംബർ നാലു വരെ ആലത്തൂരിൽ നടക്കും.  29ന് ശനിയാഴ്ച രചനാ മത്സരങ്ങൾ നടക്കും. ഡിസംബർ ഒന്ന് മുതൽ നാലുവരെയുള്ള ദിവസ ങ്ങളിലാണ് കലാമത്സരങ്ങൾ. 17 വേദികളിലാണ് മത്സരങ്ങൾ.

ഒന്നുമുതൽ മൂന്നുവരെ വേദികൾ എ.എസ്.എം.എം എച്ച്.എസ്.എസിലും നാലുമുതൽ ആറു വരെ വേദികൾ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ്. മദ്രസാ ഹാളിലാണ് ഏഴാം വേദി. മാപ്പിള സ്കൂൾ ഹാളിൽ വേദി എട്ടും ഐ.സി.എസ് ഓഡിറ്റോറിയത്തിൽ ഒമ്പതും ജമാഅത്ത് പള്ളി ഹാളിൽ പത്തും വേദികളാണ്. 

ബി.എസ്.എസ് ഗുരുകുലം സ്കൂളിലാണ് 11 മുതൽ 13 വരെ വേദി. 14, 15 വേദികൾ ഹോളി ഫാമിലി സ്കൂളിലും, എ 4 ഓഡിറ്റോറിയത്തിൽ 16-ാം നമ്പറും ജി.യു.പി.എസ് പുതുപ്പരിയാരം സ്കൂളിൽ 17-ാം നമ്പർ വേദിയും ക്രമീകരിച്ചിട്ടുണ്ട്. 

ചിറ്റിലഞ്ചേരി എം.എൻ.കെ.എം. എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ചൊവ്വ രാവിലെ ഏഴിന് എച്ച്‌.എസ്.വി ഭാഗത്തിൻ്റെയും രാവിലെ ഒമ്പതിന് എച്ച്.എസ്.എസ് വിഭാഗത്തിൻ്റെയും ബാൻഡ് മേളം നടക്കും. തെരഞ്ഞെടുപ്പ് വന്നതിനാലും അധ്യാപകർക്കും മറ്റുദ്യോഗസ്ഥർക്കും ചുമതലകളുള്ളത് പരിഗണിച്ചുമാണ് കലോത്സവ തീയതി മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം